ഓപ്പറേഷൻ പൊസഷൻ ഹണ്ട്


എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്ന് കടത്ത് വഴി സമ്പാദിച്ച അനധികൃത സ്വത്ത് കണ്ടെത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ പൊസെഷൻ ഹണ്ട്.  ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പദ്ധതി മയക്കുമരുന്ന് കടത്ത് ശൃംഖലയെ വേരോടെ പിഴുതെറിയുന്നതിനുള്ള നിർണായക നടപടിയാണ് ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് കടത്തുകാരുടെ സ്വത്തുക്കൾ കണ്ടെത്തുന്നതിൽ റൂറൽ ജില്ലാ പൊലീസ് മുൻപന്തിയിലാണ്.

ഓരോ കണ്ണികളിലേക്കും സമഗ്രമായ അന്വേഷണം വ്യാപിപ്പിക്കാനും സൂക്ഷ്മപരിശോധനയിലൂടെ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലയിലെ വിവിധ കേസുകളിൽ ഈ പദ്ധതി പ്രകാരം താഴെ പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്



  • കല്ലൂർക്കാട് കഞ്ചാവ് കേസിലെ പ്രതികളിൽ നിന്ന് 4.10 ലക്ഷം രൂപ പിടികൂടി.
  • അങ്കമാലിയിൽ നിന്ന് 105 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് പ്രതിയുടെ ഭാര്യയുടെ പേരിലുള്ള അഞ്ച് സെന്റ് ഭൂമി പിടിച്ചെടുത്തത്.
  • അങ്കമാലിയിൽ നിന്ന് 103 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയുടെ ഭാര്യയുടെ പേരിലുള്ള 5 സെന്റ് ഭൂമി കണ്ടുകെട്ടി.
  • കരയാംപറമ്പ് ഫെഡറൽ സിറ്റി ടവറിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ പിടിച്ചെടുത്ത വസ്തുവിന്റെ വിശദാംശങ്ങൾ-
  • ഒന്നാം പ്രതിയുടെ അറുപത്തയ്യായിരം രൂപയും രണ്ട് കാറുകളും ഒരു ബൈക്കും
  • മൂന്നാം പ്രതിയുടെ അക്കൗണ്ടിൽ എട്ടര ലക്ഷം രൂപയും ഭാര്യയുടെ പേരിൽ സ്കൂട്ടറും കാറും.
  • നാലാം പ്രതിയുടെ അറുപത്തിമൂവായിരം രൂപ
  • ഏഴാം പ്രതി മയക്കുമരുന്ന് കടത്തിൽ നിന്ന് 29 ലക്ഷം രൂപയും അഞ്ചര സെന്റ് ഭൂമിയും വീടും കാറും അക്കൗണ്ടിൽ 50,000 രൂപയും സമ്പാദിച്ചു.
  • എട്ടാം പ്രതിയുടെ ബൈക്കും മുപ്പത്തിയൊന്നായിരം രൂപയും
  • പത്താം പ്രതിയുടെ മുപ്പത്തയ്യായിരം രൂപ
  • കൂടാതെ വിവിധ ബാങ്കുകളിലായി പ്രതികളുടെ പന്ത്രണ്ട് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കുകയും പത്തോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
  • ജില്ലയിൽ പിടിയിലായ മറ്റ് കേസുകളിലും പ്രതികൾക്കെതിരെയും ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.