എറണാകുളം റൂറൽ പൊലീസ് ക്യാൻസർ ബാധിതരുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകി
കോടനാട് സ്റ്റേഷൻ പരിധിയിൽ കുറിച്ചിലക്കോട് ഭാഗത്ത് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ക്യാൻസർ രോഗിയായ സതീശൻറെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് വീടിൻറെ താക്കോൽ ദാനം നിർവഹിച്ചു. ജനപ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവർ നിർമ്മാണ പ്രകിയയിൽ പങ്കാളിയായി. താക്കോൽ കൈമാറൽ ചടങ്ങിൽ എസ്.എച്ച്.ഒ സജി മാർക്കോസ്, എ.എസ്.പി അനൂജ് പലിവാൽ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ഒക്റ്റോബറിൽ അസുഖം കൂടുതലായി സതീശൻ മരിക്കുകയും ചെയ്തിരുന്നു. അമ്മയും, ഭാര്യയും, 2 പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. അദ്ദേഹത്തിന് അസുഖംമൂലം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ട കോടനാട് എസ്.എച്ച്.ഒ സജി മാർക്കോസ് ഇവർക്ക് വീട് നിർമിച്ച് നൽകാൻ മുമ്പോട്ടു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് വേണ്ട പിന്തുണ നൽകി. 700 ചതുരശ്ര അടിയിൽ 2 മുറി, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് വീട്.