നിർധന കുടുംബത്തിന് കുന്നത്തുനാട് പൊലീസ് വീട് നിർമിച്ചു നൽകി

കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ ചായ്ക്കോട്ടുമല ഷിജു അജിത ദമ്പതികളുടെ മക്കൾക്കാണ് വീടൊരുങ്ങിയത്. ഷിജുവും അജിതയും രോഗത്താൽ നേരത്തെ മരണപ്പെട്ടിരുന്നു. ഒറ്റ മുറി വീട്ടിലാണ് കൊച്ചുമക്കളും മുത്തശ്ശിയും താമസിച്ചു വന്നത്. ഇതറിഞ്ഞ കുന്നത്തുനാട് പോലീസ് ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ രംഗത്തുവരികയായിരുന്നു. സഹായത്തിനായി നാട്ടുകാരും സന്നദ്ധസംഘടനകളും ഒത്തുചേർന്നു. ഒമ്പതരലക്ഷം രൂപ ചിലവിൽ 750 രൂപ സ്ക്വയർ ഫീറ്റിൽ മൂന്നു മുറി, ഒരു ഹാൾ, അടുക്കള എന്നിവയോടെയാണ് വീട് നിർമ്മിച്ച് നൽകിയിരിക്കുന്നത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് താക്കോൽ കൈമാറി. പഞ്ചായത്ത് അംഗം ഐബിവർഗീസ് ഏ.എസ്.പി അനുജ് പലിവാൽ, കുന്നത്ത്നാട് എസ്.എച്ച്.ഒ ആയിരുന്ന വി.ടി.ഷാജൻ, എ.എസ്.ഐ കെ.കെ.മനോജ്കുമാർ, എസ്.സി.പി.ഒ എം.കെ.ഗംഗാദേവി, തുടങ്ങിയവർ നേതൃത്വം നൽകി.