അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് “പ്രമുക്തി” എന്ന പേരിൽജൂൺ 16- മുതൽ 26 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. നാർക്കോട്ടിക്ക്സ്കൺട്രോൾ ബ്യൂറോയും എറണാകുളം റൂറൽ പോലീസും സംയുക്തമയാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രമുക്തി യുടെ ഭാഗമായി റൂറൽ ജില്ലയിലെ ഒന്നര ലക്ഷത്തോളംവിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ അരവിന്ദൻ ഐ.പി.എസ് ഒൺലൈൻ വഴി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ്അധ്യക്ഷത വഹിച്ചു. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പി.ഷംസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.റാഫി, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ വിദ്യാർത്ഥികൾ, എസ്.പി.സി കേഡറ്റുകൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം എസ്.പി കെ. കാർത്തിക്ക് ഐ.പി.എസ്പുസ്തകങ്ങൾ വിതരണം ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 “പ്രമുക്തി” എന്ന പേരിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഓട്ടോ, ടാക്സി ഡ്രൈവർമാർ, കുടംബശ്രീ, ആശാ വർക്കർമാർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, എൻ.ജി.ഒ കള്‍, വിദ്യാർത്ഥികൾ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, പൊതു പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കായി ബോധവത്ക്കരണ പരിപാടികൾ നടത്തി. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന, കാർട്ടൂൺ, ക്വിസ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും, ബോധവൽക്കരണ സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
പ്രമുക്തി - ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് “പ്രമുക്തി” എന്ന പേരിൽ ജൂൺ 16- മുതൽ 26 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. നാർക്കോട്ടിക്ക്സ് കൺട്രോൾ ബ്യൂറോയും എറണാകുളം റൂറൽ പോലീസും സംയുക്തമയാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രമുക്തി യുടെ ഭാഗമായി റൂറൽ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ അരവിന്ദൻ ഐ.പി.എസ് ഒൺലൈൻ വഴി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പി.ഷംസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.റാഫി, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ വിദ്യാർത്ഥികൾ, എസ്.പി.സി കേഡറ്റുകൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം എസ്.പി കെ. കാർത്തിക്ക് ഐ.പി.എസ് പുസ്തകങ്ങൾ വിതരണം ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 “പ്രമുക്തി” എന്ന പേരിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഓട്ടോ, ടാക്സി ഡ്രൈവർമാർ, കുടംബശ്രീ, ആശാ വർക്കർമാർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, എൻ.ജി.ഒ കള്‍, വിദ്യാർത്ഥികൾ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, പൊതു പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കായി ബോധവത്ക്കരണ പരിപാടികൾ നടത്തി. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന, കാർട്ടൂൺ, ക്വിസ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും, ബോധവൽക്കരണ സൈക്കിൾ റാലിയും സംഘടിപ്പിച്ചു.