എറണാകുളം റൂറൽ ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പെട്രോൾ പമ്പ് ഉടമകൾ, ജീവനക്കാർ എന്നിവർക്കായി മൺസൂൺകാല സുരക്ഷാ മീറ്റ് നടത്തി. 22 ജൂൺ 2022 ന് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന മീറ്റിഗ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പെട്രോൾ പമ്പുകളിൽ ഗുണമേന്മയുള്ള സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഡിറ്റക്ട് ചെയ്യുന്ന ഒരു ക്യാമറയെങ്കിലും വേണമെന്നും നിർദ്ദേശം നൽകി. കൃത്യമായി ഫോക്കസ് ചെയ്യുന്ന തരത്തിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. റോഡിന്‍റെ ദൃശ്യങ്ങൾ കൂടി കിട്ടുന്ന തരത്തിലുള്ള ക്യാമറ ഘടിപ്പിക്കേണ്ടതാണ്. എ.ടി.എമ്മുകളിൽ കൂടുതൽ മിഴിവുള്ള സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമന്നും മീറ്റിങ്ങിൽ നിർദ്ദേശം നൽകി.
മൺസൂൺ സുരക്ഷാ യോഗം