'പ്രമുക്തി' ക്യാമ്പയിൻ- ബോധവൽക്കരണ സെമിനാർ

ലഹരിവസ്തുക്കൾക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച  "പ്രമുക്തി" എന്ന ക്യാമ്പയിൻറെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടന്നു. റൂറൽ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും പി.റ്റി.എ പ്രതിനിധികൾ 2022 ജൂൺ 26 ന് പെരുമ്പാവൂർ ജയഭാരത് കോളേജിൽ വച്ച് നടന്ന സെമിനാറിൽ പങ്കെടുത്തു. ബഹു. ജില്ലാ ജഡ്ജിയും ടി.എൽ.എസ്.സി കുന്നത്തുനാട് ചെയർ പേഴ്സനുമായ ശ്രീമതി. ജ്യോതിസ് ബെൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ എ.എം കരീം, പ്രിൻസിപ്പാൾ ഷമീർ.കെ.മുഹമ്മദ്, എ.എസ്.പി അനൂജ് പലിവാൽ ഐ.പിഎസ്, ഡി.വൈ.എസ്.പി പി.പി ഷംസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.സണ്ണി പി ഒരത്തേൽ, ഡോ. നളന ജയദേവ് എന്നിവർ ക്ലാസ് എടുത്തു.