ഓണത്തിന് 'സുകൃതം' വൃദ്ധസദന സന്ദർശനം

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്കൊപ്പം ആലുവ ജനമൈത്രി പോലീസ് ഓണം ആഘോഷിച്ചു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘സുകൃതം’ വൃദ്ധസദനത്തിലെ അമ്മമാരെയാണ് പോലീസ് സന്ദർശിച്ചത്.ഓണസദ്യയും ആഘോഷങ്ങളും ഒരുക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്തു.