ജെൻ്റെർ സെൻസിറ്റീവ് പോലീസിംഗിനെക്കുറിച്ച് സെമിനാർ

ജെൻഡർ സെൻസിറ്റീവ് പോലീസിംഗ് എന്ന വിഷയത്തിൽ 20 ആഗസ്റ്റ് 2022 ന് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് സെമിനാർ നടത്തി. ഡിസ്ട്രിക്റ്റ് ആൻറ് സെഷൻസ് ജഡ്ജ് ഹണി.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അധ്യക്ഷത വഹിച്ചു. ഡി.എൽ.എസ്.എ ജില്ലാ സെക്രട്ടറി എൻ.രഞ്ജിത് കൃഷ്ണ,  അഡീഷണൽ എസ് പി കെ.എം.ജിജിമോൻ,  വുമൻ പ്രൊട്ടക്ഷൻ ഓഫീസർ (എറണാകുളം), എച്ച്.താഹിറാ ബീവി തുടങ്ങിയവർ പ്രസംഗിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.അബ്രഹാം മാത്യു, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറ് ഓഫ് വുമൻസ് സ്റ്റഡീസിലെ പ്രൊഫസർ ഡോ.മോളി കുരുവിള എന്നിവർ ക്ലാസ് എടുത്തു. എറണാകുളം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി,  റൂറൽ ജില്ലാ പോലീസ്,  സഖി വൺ സ്റ്റോപ്പ് സെൻറർ എന്നിവർ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്