എറണാകുളം ജില്ലാ ലീഗൽ എയ്ഡ് അതോറിറ്റിയും റൂറൽ ജില്ലാ പോലീസും ഏകോപനത്തോടെ പൂയംകുട്ടി തേരക്കുടി ആദിവാസി കോളനി സന്ദർശിച്ചു. പൗരന്മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചും പുകയില ഉപഭോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും താമസക്കാരെ ബോധവത്കരിക്കുന്നതിനായി ഒരു ക്ലാസ് നടത്തി. ജില്ല നിയമ സഹായ അതോറിറ്റി സെക്രട്ടറിയും ബഹു. സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ ക്ലാസ്സിന് നേതൃത്വം നൽകി. റൂറൽ പോലീസ് അഡിഷണൽ എസ്.പി ടി. ബിജി ജോർജ്, കൊച്ചി സർവകലാശാല എൻ എസ് എസ് യൂണിറ്റ് 5 പ്രോഗ്രാം ഓഫീസർ ഡോക്ടർ അപർണ ലക്ഷ്മണൻ, വനിത സബ് ഇൻസ്‌പെക്ടർ എസ്.എൻ ഷീല, പഞ്ചായത്ത് മെമ്പർ ജോഷി, ഊര് മൂപ്പൻ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കോതമംഗലം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി സിനി അനിൽകുമാർ, പാര ലീഗൽ വോളന്റിയർ വത്സ, കുസാറ്റ് എൻ എസ് എസ് യൂണിറ്റ് 5 വോളന്റീർ സെക്രട്ടറി ഗായത്രി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഇഞ്ച സിനിമയുടെ പ്രദർശനവുമുണ്ടായിരുന്നു.
ആദിവാസി കോളനി സന്ദർശനം