അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാമ്പ്

മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

തൊഴിൽ വകുപ്പ്, ലീഗൽ സർവീസസ് കമ്മിറ്റി, വഴിത്തല ശാന്തിഗിരി കോളേജ് എൻഎസ്എസ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആയിരത്തിലധികം അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി എം.മുഹമ്മദ് റിയാസ് അധ്യക്ഷനായി. അസിസ്റ്റന്റ് പ്രൊഫസർ ജെയ്സി ജോർജ്, ലേബർ ഓഫീസർ പി കെ നാസർ, കനറാ ബാങ്ക് സീനിയർ മാനേജർ ബിബിൻ വർഗീസ്, തുടങ്ങിയവർ അതിഥി തൊഴിലാളികൾക്കായി സെഷനുകൾ നടത്തി. ഇൻസ്പെക്ടർ പി.എം.ബൈജു, ചെയർപേഴ്സൺ കെ.കെ.ഷാജു, വികസനകാര്യ സമിതി സ്റ്റാൻഡിങ് ചെയർപേഴ്സൺ പി.പി.ജോളി, എം.എസ്.അജിത്ത്, സെയ്ത്കുഞ്ച് പുതുശേരി, ആൽവിൻ ഷാ, മാഹിൻ സലിം, തുടങ്ങിയവർ പ്രസംഗിച്ചു.