സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാൻ അവരെ പ്രാപ്തരാക്കുന്ന പരിപാടിയാണ് 'ജ്വാല'. ഫെബ്രുവരി 2 തീയതി ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നേര്യമംഗലം SC കമ്മ്യൂണിറ്റി ഹാളിലും 3 ന് രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാമമംഗലം പഞ്ചായത്ത് ഹാളിലും പ്രോഗ്രാം നടത്തി.
സ്ത്രീകളും കുട്ടികളും പൊതു-സ്വകാര്യ ഇടങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ, അതിന്റെ പ്രതിരോധമാർഗങ്ങൾ എന്നിവ ക്ലാസുകളിലൂടെ വിവരിച്ചു നൽകി. വിദഗ്ദ പരിശീലനം ലഭിച്ച പോലീസുദ്യോഗസ്ഥരാണ് പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.
നേര്യമംഗലം എസ്.സി ഹാളിൽ നടന്ന ജ്വാലയുടെ ഉദ്ഘാടനം അഡീഷണൽ എസ്.പി പി.എം പ്രദീപ് ഉദ്ഘാടനം ചെയ്തു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഡി വൈ എസ് പി എ ജെ തോമസ്, ഊന്നുകൽ എസ്.എച്ച്. ഒ കെ.പി വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ പുള്ളിയിൽ , ജിൻസിയ ബിജു, സുഹറ ബഷീർ, ഷൈജൻ ചാക്കോ, സി.റ്റി രാമൻകുട്ടി, എ.എസ്.ഐ വി.എസ് ഷിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.
രാമമംഗലം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഷൈജ ജോർജ് ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാമമംഗലം ഉദ്ഘാടനം ചെയ്തു.
പോലീസുദ്യോഗസ്ഥരായ എം.കെ സിന്ധു, എം.എം അമ്പിളി, കെ.എൻ ബിജി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ജ്വാല 2.0