എറണാകുളം റൂറൽ പോലീസ് ജില്ല 01-04.1966 ൽ രൂപീകരിച്ചു. 2330.659 കി.മീ ചതുരശ്ര അടിയാണ് ജില്ലയുടെ വിസ്തീർണ്ണം. ജില്ലയെ 1) ആലുവ 2) പെരുമ്പാവൂർ 3) മൂവാറ്റുപുഴ 4) പുത്തൻകുരിശ് 5) മുനമ്പം എന്നിങ്ങനെ 5 പോലീസ് സബ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു.
   നിലവിൽ ഈ ജില്ലയിൽ 34 പോലീസ് സ്റ്റേഷനുകളും സൈബർ ക്രൈം പോലീസ് സ്റ്റേഷനും ഒരു വനിതാ സെല്ലും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ജില്ലാ ക്രൈം ബ്രാഞ്ച്, നാർക്കോട്ടിക് സെൽ എന്നിവയാണ് ഈ ജില്ലയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രത്യേക യൂണിറ്റുകൾ. ഇതുകൂടാതെ ക്രമസമാധാനപാലനത്തിൽ ലോക്കൽ പോലീസിനെ സഹായിക്കുന്നതിന് ഒരു ആംഡ് റിസർവ് പോലീസ് ക്യാമ്പും  മോട്ടോർ ട്രാൻസ്പോർട്ട് വിംഗും ഭാഗമായി പ്രവർത്തിക്കുന്നു. ജില്ലയിൽ ദേശീയ-സംസ്ഥാന പാതകളിൽ സംരക്ഷണത്തിനായി 4 ഹൈവേ പോലീസ് പട്രോളിംഗ് വാഹനങ്ങളുണ്ട്. 1) K- 23 (NH 47 മുട്ടം മുതൽ കറുകുറ്റി വരെ), 2) K-24 (NH -17 മൂത്തകുന്നം മുതൽ ഗോശ്രീ പാലം വരെ) 3) K-25 (MC റോഡ് അങ്കമാലി മുതൽ ചൂരക്കുഴി വരെ (കൂത്താട്ടുകുളം)), 4) K-51 (AM) റോഡ് ആലുവ മുതൽ കോതമംഗലം വരെ) ഈ ജില്ലയിൽ പ്രവർത്തിക്കുന്നു.
   രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത് (എസ്എച്ച്ഒ ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാണ്). ജഗദ് ഗുരു ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടി പോലീസ് സ്റ്റേഷൻ പരിധിയിലും ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, കാലടി പോലീസ് സ്റ്റേഷൻ പരിധിയിലെ മലയാറ്റൂർ സെൻറ് തോമസ് പള്ളി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ എത്തുന്ന ആലുവ ശിവരാത്രി മണപ്പുറം എന്നിവ ഈ ജില്ലയിലാണ്. വിമാനത്താവളത്തിലും ചോറ്റാനിക്കര, മൂവാറ്റുപുഴ, പാമ്പാക്കുട, ആലുവ റെയിൽവേ സ്&zwnjക്വയർ, ആലുവ ശിവരാത്രി മണപ്പുറം എന്നിവിടങ്ങളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
   എറണാകുളം റൂറൽ പോലീസ് ജില്ലയുടെ അധികാരപരിധിയിൽ 6 മുനിസിപ്പാലിറ്റികളും (ആലുവ, നോർത്ത് പറവൂർ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം) 118 പഞ്ചായത്തുകളും 10 നിയമസഭാ മണ്ഡലങ്ങളും ഉണ്ട്. ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം എന്നിങ്ങനെ നാല് പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് എറണാകുളം റൂറൽ.
   എറണാകുളം റൂറൽ ജില്ലയുടെ അംഗീകൃത അംഗസംഖ്യ 10 ഡി.വൈ.എസ്പിമാർ, 2 അസി. കമാൻഡൻ്റുമാർ, 35 ഇൻസ്പെക്ടർ ഓഫ് പൊലീസ്, 1 വനിതാ പൊലീസ് ഇൻസ്പെക്ടർ, 3 റിസർവ് ഇൻസ്പെക്ടർമാർ, 88 സബ് ഇൻസ്പെക്ടർമാർ, 8 റിസർവ് സബ് ഇൻസ്പെക്ടർമാർ, 7 വനിതാ സബ് ഇൻസ്പെക്ടർമാർ, 82 അസി. സബ് ഇൻസ്പെക്ടർമാർ, 11 റിസർവ് അസി. സബ് ഇൻസ്പെക്ടർമാർ, 389 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 920 സിവിൽ പോലീസ് ഓഫീസർമാർ, 9 വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 219 വനിതാ സിവിൽ പോലീസ് ഓഫീസർമാർ എന്നിവർ ഉൾക്കൊള്ളുന്നതാണ്.
സേനയുടെ ആപ്തവാക്യം സംസ്കൃതത്തിൽ "മൃദു ഭാവേ ദൃഢ കൃതേ" എന്നാണ്, അതിനർത്ഥം "സ്വഭാവത്തിൽ മൃദുവും പ്രവർത്തനത്തിൽ ഉറച്ചതും" എന്നാകുന്നു.
കേരള പോലീസ് ഡിപ്പാർട്ട്&zwnjമെന്റിന്റെ ഭാഗമായി നിന്നുകൊണ്ട് ജനങ്ങൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പോലീസ് സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൗരന്റെ അവകാശങ്ങൾ മാനിച്ച് അന്തസ് ഉയർത്തിപ്പിടിച്ച് കൊണ്ട് ക്രമസമാധാനപാലനത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഞങ്ങൾ നിരന്തരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും.
വ്യക്തികളുടേയും കുടുംബങ്ങളുടേയും സമൂഹങ്ങളുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ശരിയായി സന്തുലിതമാക്കി സമൂഹത്തെ സുരക്ഷിതമാക്കാൻ സഹായിക്കുക എന്നതാണ് പോലീസിന്റെ കടമ. പോലീസിന്റെ പ്രധാന ലക്ഷ്യങ്ങൾ
1.  സുരക്ഷ ഉറപ്പാക്കുകയും ക്രമക്കേടുകൾ കുറയ്ക്കുകയും ചെയ്യുക,
2.  കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭയവും കുറയ്ക്കുക
3.  നിയമവാഴ്ചയിൽ പൊതുജനവിശ്വാസം സുരക്ഷിതമായി നിലനിർത്തുകയും നീതിയുടെ വിതരണത്തിന് സംഭാവന ചെയ്യുകയും ചെയ്യുക.
മേൽപ്പറഞ്ഞ വശങ്ങൾ കണക്കിലെടുത്ത്, എറണാകുളം റൂറൽ ജില്ലാ പോലീസ് അവരുടെ ദൈനംദിന ജീവിതത്തിൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും കുറ്റകൃത്യങ്ങൾ തടയുകയും അവർക്ക് മതിയായ സുരക്ഷ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ പ്രവർത്തനം അതിന്റെ എല്ലാ വശങ്ങളിലും പൊതുജനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.