1. ഓപ്പറേഷൻ ഡാർക്ക് ഹണ്ട് - നിരന്തര കുറ്റവാളിക്കെതിരെ നടപടി

കാലടി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരന്തര കുറ്റവാളിയെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്&zwjറെ ഭാഗമായി കാപ്പ ചുമത്തി നാടു കടത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം പൊന്നിടത്തു പാറ വീട്ടിൽ ബ്രിസ്റ്റോ (33) യെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. കഴിഞ്ഞ ഡിസംബറിൽ സേവ്യർ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. കൊലപാതക ശ്രമം, ദേഹോപദ്രവം, അടിപിടി, വീട് കയറി ആക്രമണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 2015 ലും ഇയാളെ കാപ്പ ചുമത്തി നടുകടത്തിയിരുന്നു. 

 

2.ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി.

കുട്ടമശേരിയിലെ ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്,  പൊതിയാനുളള പേപ്പറുകൾ എന്നിവ കണ്ടെടുത്തു. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി അജ്നാസിന്&zwjറെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. കഴിഞ്ഞ ദിവസം ഇയാളേയും, ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ, കാഞ്ഞിരക്കാട് തരകു പീടികയിൽ അജ്മൽ അലി എന്നിവരേയും എം.ഡി.എം.എ,  കഞ്ചാവ് എന്നിവയുമായി മാറമ്പിള്ളി പാലത്തിന് സമീപത്തു നിന്നും കാലടി പോലീസ് പിടികൂടിയിരുന്നു. കാറിൽ  കടത്തുമ്പോഴാണ് പിടികൂടിയത്. കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക ടീം  നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കടയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. 

 

3.മുപ്പത് മില്ലിഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.

നായരമ്പലം വെളിയത്ത് പറമ്പ് ഓലിപ്പറമ്പിൽ വീട്ടിൽ രാഹുൽ(27), വയനാട് കണിയപ്പേട്ട പള്ളിയറ വീട്ടിൽ അജീഷ് (33) എന്നിവരെയാണ്  ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാറിലെ ഡാഷിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വെളിയത്താംപറമ്പ് ബീച്ച് ഭാഗത്ത് വച്ചാണ് എം.ഡി.എം.എ പിടികൂടിയത്.

 

4.ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ.

ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. തൃശൂർ മതിലകം കോലോത്തും പറമ്പിൽ മുബഷീർ (മുബി 29 )  എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. ഇയാൾ ഉൾപ്പടെ അഞ്ച് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം കോയമ്പത്തൂർ, സേലം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ മുബിനെ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂർ ഗാന്ധിനഗറിലെ ഒരു ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. 

 

5.കവർച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത് മുടവൻകുന്നേൽ വീട്ടിൽ ജെറിൽ ജോർജ്  (കുരിയാപ്പി 34) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. 

 

6.ബൈക്കിൽ കറങ്ങി മാലപൊട്ടിക്കൽ- രണ്ടു പേർ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . തോപ്പുംപടി മുണ്ടംവേലി പാലപള്ളിപ്പറമ്പില്&zwj അഭിലാഷ് (25) നേവൽ ബേസ് കഠാരിബാഗ് ശരത് (24) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 ന് പ്രളയക്കാട് പലചരക്ക് കട നടത്തുന്ന വർക്കിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലാണ് അറസ്റ്റ്.

 

7. കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ.

ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത്&zwnj മുടവൻകുന്നേൽ  വീട്ടിൽ ജെറിൽ ജോർജ്  (കുരിയാപ്പി 34) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത്&zwnj വച്ച് കൂത്താട്ടുകുളം ഭാഗത്തു നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രെജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്&zwjച്ച സംഘം പിന്തുടർന്ന് വാഹനം വട്ടം വച്ച്&zwnj ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

 

8.അമ്പലത്തിലെ പൂട്ട് പൊളിച്ച് അകത്ത് കയറി മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടി.

അമ്പലത്തിലെ പൂട്ട് പൊളിച്ച് അകത്ത് കയറി മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടി. മലപ്പുറം പുല്ലംകോട് കല്ലാമ്മൂല ഭാഗത്ത് കുന്നുത്തേൽ വീട്ടിൽ സൂരേഷ്  (പനച്ചിപ്പാറ സൂരേഷ് 62)  നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കൂത്താട്ടുകുളം കിഴകൊമ്പ്  ശ്രീകാർത്തികേയ ഭജന സമാജം ക്ഷേത്രത്തിന്&zwjറെ തിടപ്പളളിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറി വിഗ്രഹത്തിൽ ചാർത്തിയിരുന്ന വെള്ളി മാലയും, വെളി അരഞ്ഞാണവും. അമ്പലത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണവും മോഷ്ടിച്ചെടുക്കുകയായിരുന്നു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.

 

9. സേഫ് ആലുവ പദ്ധതിയുമായി പോലീസ്

പൊതുജന പങ്കാളിത്തത്തോടെ സേഫ് ആലുവ പദ്ധതിയുമായി പോലീസ്. ഇതിന്&zwjറെ ഭാഗമായി രാത്രികാല പരിശോധനകൾ ശക്തമാക്കും. മോഷണം, പിടിച്ചുപറി, ആക്രമണം, അസാന്മാർഗിക പ്രവർത്തനങ്ങൾ, മയക്കുമരുന്ന് എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. മർച്ചന്&zwjസ് അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, സെക്യൂരിറ്റി വിഭാഗങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ എന്നിവരെ സഹകരിപ്പിച്ചു കൊണ്ടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

10.ജാമ്യം റദ്ദാക്കി

നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരെ ഇയാൾ സമർപ്പിച്ച ഹർജി  ഹൈക്കോടതി തള്ളുകയും ജാമ്യം റദ്ദാക്കിയ നടപടി ശരിവക്കുകയും ചെയ്തു. മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യുടെ ജാമ്യമാണ് റദ്ദാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക്  കോടതി ഉപാധികളോടെ ജാമ്യം നൽകിയിരുന്നു. വ്യവസ്ഥകൾ ലംഘിച്ച് കഴിഞ്ഞ ജനുവരിയിൽ  വയനാട് പടിഞ്ഞാറേത്തറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

11.ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി ശിക്ഷിച്ചു.

ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസാ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി 67 വർഷം തടവിനും 65000 പിഴയ്ക്കും ശിക്ഷിച്ചു. എരമല്ലൂർ നെല്ലിക്കുഴി ഇടയാലിൽ വീട്ടിൽ അലിയാർ (55) നെയാണ് ശിക്ഷിച്ചത്. തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2020 ജനുവരി 19 ന് ആണ് സംഭവം. പരാതി ലഭിച്ച ഉടനെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി കുറ്റ പത്രം സമർപ്പിക്കുകയും ചെയ്തു. 

12.വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ടു പേർ  കൂടി പിടിയിൽ.

ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ടു പേർ  കൂടി പിടിയിൽ. ഗോവ ബോഗ്&zwnjമലോ ഭാഗത്ത് ചിക്കോൾനയിൽ എൻ.റ്റി.എസ് ഗേറ്റിന് സമീപം ഡേവിഡ് ഡയസ് (35),  ഗോവ പനാജി വാസ്കോഡഗാമ ഖരിയേടാ ഭാഗത്ത് റമീ വാസ് (52)  എന്നിവരെയാണ് ഗോവയിൽ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവൻ സ്വദേശിയായ മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷേഖ്, കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാ ബസാറിൽ കൊയിലോട് ജുമാ മസ്ജിദിന് സമീപം  സജീറാ മൻസിൽ അബൂട്ടി എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

13.നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ കിടങ്ങൂർ വലിയോലിപ്പറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരൻ (29) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, സ്&zwnjഫോടക വസ്തു നിയമം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

14.പതിമൂന്ന് കിലോഗ്രാം ഗഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ.

പതിമൂന്ന് കിലോഗ്രാം ഗഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ആസാം ഗാരമാരി സ്വദേശി റാഷിദ് അലി (37 )യെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്ത് വരുന്നയാളാണ്. കിലോയ്ക്ക് 3000 രൂപയ്ക്ക് ആസാമിൽ നിന്നും കൊണ്ടുവന്ന ഗഞ്ചാവ് ചെറിയ പൊതികളാക്കി അഞ്ഞൂറും , ആയിരവും   രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. 

15.എം.ഡി.എം.എ യും, കഞ്ചാവുമായി യുവാവ് പിടിയിൽ.

എം.ഡി.എം.എ യും, കഞ്ചാവുമായി യുവാവ് പിടിയിൽ. അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല കൊള്ളിമോളം വീട്ടിൽ അതുൽ (25) ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇയാളിൽ നിന്നും 660 മില്ലിഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 

16.മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ.

നാനൂറ് ഗ്രാം എം.ഡി.എം.എ യുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് തറമേൽ വീട്ടില്&zwj മുനീഷ് (27), സൗത്ത് വാഴക്കുളം താഴത്താൻ വീട്ടില്&zwj അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പരവൂർ കൊല്ലപ്പറമ്പിൽ വീട്ടില്&zwj ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ വീട്ടില്&zwj മുഹമ്മദ് അൻസാർ (26), പുക്കാട്ടുപടി മലയിടം തുരുത്ത് താഴത്ത് പറമ്പിൽ വീട്ടില്&zwj അസ്രത്ത് (20), എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ച് കാറിൽ കടത്തുകയായിരുന്ന 634 മില്ലിഗ്രാം എം.ഡി.എം.എ യുമായി മൂന്നു പേരെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്കൂട്ടറിൽ സൂക്ഷിച്ച നാനൂറ് ഗ്രാമോളം മയക്കുമരുന്നും രണ്ട് പേരെയും പിടികൂടിയത്. 

17. മയക്കുമരുന്ന് കേസിലെ പ്രതിയെ പോത്താനിക്കാട് പോലിസ് പിടികൂടി.

രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിൻ (കണ്ണൻ 22) നെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പൈങ്ങോട്ടുകര ഷാപ്പ് ഭാഗത്ത് കഞ്ചാവ് വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.

18.ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടവർക്ക് തുക തിരിച്ചു പിടിച്ചു നൽകി.

ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടവർക്ക് തുക തിരിച്ചു പിടിച്ചു നൽകി എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ. മുളന്തുരുത്തി സ്വദേശിക്ക് മൂന്ന്&zwnj ലക്ഷത്തി അറുപതിനായിരം രൂപയും, പാമ്പാക്കുട സ്വദേശിക്ക് ഒരുലക്ഷത്തോളം രൂപയുമാണ് നഷ്ടപെട്ടത്. രണ്ടുപേരുടേയും പണം പോയത് സമാന തട്ടിപ്പിലൂടെയാണ്. ഉൽപ്പന്നങ്ങൾ വാങ്ങിയതു വഴി ലഭിച്ച റിവാർഡ് പോയിൻറുകൾ പണമായി ലഭിക്കുമെന്ന സന്ദേശമാണ് മൊബൈൽ വഴി പാമ്പാക്കുട സ്വദേശിയായ യുവാവിന് ലഭിച്ചത്. പണം ലഭിക്കാനായി യുവാവ് തട്ടിപ്പുസംഘം അയച്ച ലിങ്കിൽ കയറുകയും, അവരുടെ നിർദേശമനുസരിച്ച് ക്രഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറുകയും ചെയ്തു. ഉടൻ തന്നെ അക്കൗണ്ടിലുണ്ടായ ഒരു ലക്ഷത്തോളം രൂപ കൊണ്ടുപോവുകയായിരുന്നു. റൂറൽ ജില്ലാ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞത്

19.അങ്കമാലിയിൽ പോലീസിന്&zwjറെ വൻ സ്പിരിറ്റ് വേട്ട.

അങ്കമാലിയിൽ പോലീസിന്&zwjറെ വൻ സ്പിരിറ്റ് വേട്ട. 2345 ലിറ്റർ സ്പിരിറ്റും 954 ലിറ്റർ മദ്യവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. അകമാലി പട്ടണത്തിനോട് ചേർന്ന് വാടകക്കെടുത്ത വീട്ടിൽ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്.

20.മയക്കുമരുന്ന് കേസ് - മൂന്നംഗ സംഘത്തെ പിടികൂടി.

ഹെറോയിൻ വിൽപ്പന നടത്തിവന്ന അതിഥി തൊഴിലാളികളായ മൂന്നംഗ സംഘത്തെ പിടികൂടി. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടിൽ നിന്നും ആസാം സ്വദേശികളായ ഹൈറുൾ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുൽ ഇസ്ലാം (26) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ആസാമിൽ നിന്നും ഹെറോയിൻ എത്തിച്ചാണ് ഇവർ ഇവിടെ വിതരണം ചെയ്തിരുന്നത്. ചെറിയ ഡെപ്പിയിലാക്കി വില്പന നടത്തുന്നതിനായി ബൈക്കിൽ പോകാനിറങ്ങുമ്പോഴാണ് ഇവർ പിടിയിലായത്. തുടർന്ന് വാടക വീട് പരിശോധിച്ചതിൽ 153 ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്.

21.നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുനമ്പം, ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, മയക്കുമരുന്ന് വ്യാപാരം ഉൾപ്പടെയുള്ള കേസുകളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എടവനക്കാട് കുഴുപ്പിള്ളി കറുത്താട്ടിൽ വീട്ടിൽ നജ്മൽ (29) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെന്&zwjട്രല്&zwj ജയിലിലടച്ചത്. കഴിഞ്ഞ ജനുവരിയിൽ ചെറായിയിൽ ഹാഷിഷ് ഓയിലുമായി ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. 

22.നിരന്തര കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി  ജയിലിലടച്ചു.

റൂറൽ ജില്ലയിലെ നിരന്തര കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി  ജയിലിലടച്ചു. മാഞ്ഞാലി കുന്നുംപുറം ഭാഗത്ത് കരിയംപിള്ളി വീട്ടില്&zwj സുനീര്&zwj (പട്ടി സുനീര്&zwj 35),  വടക്കേക്കര  പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടില്&zwj യദുകൃഷ്ണ (24), ഞാറക്കല്&zwj  വാടയ്ക്കല്&zwj  വീട്ടില്&zwj  ജൂഡ് ജോസഫ് (28) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെന്&zwjട്രല്&zwj ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്&zwjറെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്&zwjറെ അടിസ്ഥാനത്തിലാണ് നടപടി..

23.ജാമ്യ വ്യവസ്ഥ ലംഘിച്ച കുറ്റവാളിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. 

ജാമ്യ വ്യവസ്ഥ ലംഘിച്ച കുറ്റവാളിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. പാറക്കടവ് കുറുമശേരി പള്ളിയറക്കൽ വീട്ടിൽ വിനേഷ് (കണ്ണൻ സ്രാങ്ക് 42) ന്&zwjറെ ജാമ്യമാണ് റദ്ദാക്കിയത്. കുറുമശേരിയിൽ ജയപ്രകാശ് എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഇയാൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യവസ്ഥകൾ ലംഘിച്ച് കഴിഞ്ഞ മാർച്ചിൽ കുറുമശേരിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു.

24.കുട്ടികൾക്കായി റൂറൽ പോലീസ് മോട്ടിവേഷൻ ക്ലാസ് നടത്തി.

ജീവിത സാഹചര്യങ്ങൾ കൊണ്ട് പഠനം പൂർത്തിയാക്കാൻ സാധിക്കാത്ത കുട്ടികൾക്കായി റൂറൽ പോലീസ് മോട്ടിവേഷൻ ക്ലാസ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ക്ലാസ്സ് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി കെ.എം.ജിജിമോൻ അധ്യക്ഷത വഹിച്ചു. ഹോപ്പ് അഡ്മിനിസ്ട്രേറ്റർ ടി.ആർ ഗിൽസ് പ്രസംഗിച്ചു. ഡോക്ടർ വി.സജികുമാർ ക്ലാസ് എടുത്തു. സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ ദീപാ ജയിംസ്, എൻ.ഐ.ഒ.എസ് കോഡിനേറ്റർമാരായ ദേവ്ദോഷ്, സോണി തുടങ്ങിയവർ പങ്കെടുത്തു. ഹോപ്പ് പദ്ധതിയിലൂടെ പരീക്ഷയെഴുതി വിജയിച്ച വിദ്യാർത്ഥികളെ എസ്.പി അനുമോദിച്ചു.

25.മുതിർന്ന പൗരൻമാർക്ക് സേഫ് നെറ്റ് എന്ന പേരില്&zwj ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

ഓൺലൈൻ ബാങ്കിംഗ് രംഗത്തെ ചതിക്കുഴികളെക്കുറിച്ച് മുതിർന്ന പൗരൻമാർക്ക് സേഫ് നെറ്റ് എന്ന പേരില്&zwj ബോധവത്ക്കരണ ക്ലാസ്സ് നടത്തി. എറണാകുളം റൂറൽ ജില്ലയിലെ വിവിധ റസിഡൻസ് അസ്സോസിയേഷനുകളുടെ സഹകരണത്തോടെ പോലീസ് നടത്തിയ ഓൺലൈൻ ക്ലാസ്സ് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ, അഡീഷണൽ എസ്.പി കെ.എം.ജിജിമോൻ, ജനമൈത്രി പോലിസ് എ.എസ്.ഐ കെ.എസ്.ശ്രീകുമാര്&zwj എന്നിവർ പങ്കെടുത്തു.

26.നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി.

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. പറവൂർ ആലങ്ങാട് തിരുവാലൂർ ആലുവിള വീട്ടിൽ ദിലീപ് (25)നെയാണ് ആറുമാസത്തേക്ക് നാടു കടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആലുവ വെസ്റ്റ്,  മുനമ്പം  സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകൽ, ആയുധ നിയമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ. 

27.അഡീഷണൽ എസ്.പി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

എറണാകുളം റൂറൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്&zwjറെ ഭാഗമായി അഡീഷണൽ എസ്.പി കെ.എം.ജിജിമോൻ ക്യാമ്പുകൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി സംസാരിച്ചു. അടിയന്തിരമായി ഒരുക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുമായി ചർച്ച നടത്തി. പോലീസുദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

28.രണ്ട് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി.

രണ്ട് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി എറണാകുളം റൂറൽ ജില്ലാ പോലീസ് ജയിലിലടച്ചു. തൃശ്ശൂർ നാട്ടിക പന്ത്രണ്ട് കല്ല്  ഭാഗത്ത്  കോട്ടൻ മില്ലിന് സമീപം അമ്പലത്ത് വീട്ടിൽ സിനാർ (26),  നോർത്ത് പറവൂർ  കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ് വീട്ടിൽ ജബ്ബാർ (റൊണാൾഡോ ജബ്ബാർ 42 ) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. 

29.സരുണിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എടവനക്കാട് ചാത്തങ്ങാട്  ഓളിപ്പറമ്പിൽ വീട്ടിൽ  സരുൺ (28) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്&zwjറെ അടിസ്ഥാനത്തിലാണ് നടപടി. ഞാറയ്ക്കൽ മുനമ്പം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, തട്ടികൊണ്ട് പോകൽ ദേഹോപദ്രവം ഭീഷണിപ്പെടുത്തൽ മുതലായ  നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് പ്രതി.

30.നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. 

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പള്ളിപ്പുറം ചെറായി പുതുവേലിൽ വീട്ടിൽ ഷാൻ (28) നെയാണ് ജയിലിലടച്ചത്. മുനമ്പം, ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, അടിപിടി,  അയുധ നിയമം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ജില്ലാ പോലീസ് മേധാവിയുടെ  റിപ്പോർട്ടിന്&zwjറെ അടിസ്ഥാനത്തിലാണ് നടപടി.

31.റസിഡൻസ് അസോസിയേഷനുകളുടെ  മീറ്റിംഗ് നടത്തി..

കുറ്റകൃത്യങ്ങൾ തടയുന്നതിന് റസിഡൻസ് അസോസിയേഷനുകളുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. റൂറൽ ജില്ലയിലെ റസിഡൻസ് അസോസിയേഷൻസ് പ്രതിനിധികളുടെ യോഗം ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്&zwjറെ സേവനം ആവശ്യമുള്ള ഏത് സാഹചര്യത്തിലും പോലീസ് ഒപ്പമുണ്ടാകുമെന്നും എസ്.പി. പറഞ്ഞു. അഡീഷണൽ എസ്.പി ജിജിമോൻ, ഏ.എസ്.പി അനൂജ് പലിവാൽ, ഡി.വൈ.എസ്.പി പി.പി ഷംസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ റൂറൽ ജില്ലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

32.സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ്&zwnj നടത്തി..

ബിനാനിപുരം ജനമൈത്രി പോലീസും ബോഡി ഗിയർ ഇൻറർനാഷണലും സംയുക്തമായി സംഘടിപ്പിച്ച ഉത്ഘാടനം ജില്ലാ പോലീസ് മേധാവി  വിവേക് കുമാർ  നിർവഹിച്ചു. ആലുവ ഡി.വൈ.എസ്.പി  പി.കെ.ശിവൻകുട്ടി  അദ്ധ്യക്ഷത വഹിച്ചു. ബിനാനിപുരം എസ്.എച്ച്.ഒ വി.ആർ.സുനിൽ, വനിത സെൽ ഇസ്പെക്ടർ പി.എസ്.വിൻസി,  ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ ഹരി എന്നിവർ സംസാരിച്ചു. ഇരുനൂറ്റിയമ്പതോളം പേർ പങ്കെടുത്തു.

33.വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആലുവ ജനമൈത്രി പോലീസ്..

വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആലുവ ജനമൈത്രി പോലീസ്. തോട്ടക്കാട്ടുകരയിലെ &lsquoസുകൃതത്തിലെ&rsquo  അമ്മമാർക്ക് ഒപ്പമാണ് കരുതലും സ്നേഹവുമായി പോലീസെത്തിയത്. കളിയും, ചിരിയും, പാട്ടും, ആഘോഷവുമൊക്കെയായി ഒരു പകൽ ഒത്തുകൂടി. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണ സദ്യയും ഒരുക്കിയിരുന്നു. ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ എൽ.അനിൽ കുമാർ, എസ്.ഐമാരായ കെ.കെ.ജോർജ്, കെ.എസ്.വാവ, ശ്രീകുമാർ, സുധീർ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

34.ലഹരിമരുന്നുകൾക്കെതിരെ പോരാട്ടവുമായി റൂറൽ ജില്ലാ പോലീസ്.

ലഹരിമരുന്നുകൾക്കെതിരെ പോരാട്ടവുമായി റൂറൽ ജില്ലാ പോലീസ്. ഇതിന്&zwjറെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി നടത്തി. എസ്.പി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി പി.പി.ഷംസ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി ഏ.ജി.ലാൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്.മുഹമ്മദ് ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ബിബിൻ, നാശ് മുക്ത് ഭാരത് അഭിയാൻ ജില്ലാ കോഡിനേറ്റർ ഫ്രാൻസിസ് മൂത്തേടൻ തുടങ്ങിയവർ ക്ലാസ് നയിച്ചു. കേരള പോലീസിന്&zwjറെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവൽക്കരണത്തിന്&zwjറെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്ലബുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി വിദഗ്ദ്ധരെയും, സംഘടനകളേയും,  സ്ക്കൂൾ പി.ടി.എ കളേയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കും. വീഡിയോ ചിത്രങ്ങൾ വഴി ബോധവൽക്കരണം നടത്തും. ലഹരി വിരുദ്ധ സന്ദേശ യാത്രകൾ, ക്ലാസുകൾ, സൈക്കിൾ - ബൈക്ക് റാലികൾ, ഫ്ലാഷ് മോബുകൾ, തെരുവ് നാടകങ്ങൾ എന്നിവയും റൂറൽ ജില്ലയിൽ നടത്തിവരുന്നു.

35.ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന നടത്തി.

പെരുമ്പാവൂരും പരിസരങ്ങളിലും ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന നടത്തി. ബസ് സ്&zwnjറ്റാന്റുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. ലഹരിവസ്തുക്കൾ പിടികൂടുന്നതിനുള്ള റെയ്ഡിന് വിദഗ്ദ പരിശീലനം ലഭിച്ച ഡോഗ് സ്ക്വഡും പങ്കെടുക്കുന്നുണ്ട്. 

36.നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി കൊമേന്ത ഭാഗത്ത് പടയാട്ടി വീട്ടിൽ സിജോ (ഊത്തപ്പൻ സിജാ 34) യെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്&zwjറെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, കൊലപാതക ശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്..

37.നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുപ്പിള്ളി, അയ്യമ്പിള്ളി, തറവട്ടം, ചൂളക്കപ്പറമ്പില്&zwj വീട്, നാംദേവ് (21) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്&zwjറെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, എറണാകുളം ടൗൺ നോര്&zwjത്ത് എന്നീ സ്റ്റേഷനുകളിലായി അഞ്ച് ക്രൈം കേസ്സുകളിലെ പ്രതിയാണ്. കൂടാതെ മുനമ്പം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്&zwj ഉള്&zwjപ്പെട്ടയാളുമാണ്. 

 

Last updated on Monday 11th of December 2023 PM