1. ഒന്നര വർഷത്തിന് ശേഷം കൊലപാതക കേസിൽ പ്രതി പിടിയിൽ
ഒന്നര വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ ഭർത്താവ് കുറ്റവാളിയാണെന്ന് കണ്ടെത്തി. എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ സജീവ് (48) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഇയാളെ പോലീസ്  നിരീക്ഷിച്ച് വരികയായിരുന്നു.
2. ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു
ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു.  കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിന്&zwjറെ കുറ്റപത്രമാണ് സമർപ്പിച്ചത്. ബലാൽസംഗവും കൊലപാതകശ്രമവും മോഷണവും അടക്കം നിരവധി കേസുകളി ലെ പ്രതിയായ മുഹമ്മദ് ഷാഫി (52) ആണ് കേസിലെ മുഖ്യപ്രതി. കൊലചയ്യപ്പെട്ട സ്ത്രീകളെ പത്തനംതിട്ട, ഇലന്തൂരിലുള്ള ഭഗവൽ സിംഗ് (67), അയാളുടെ ഭാര്യ ലൈല (58) എന്നിവരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ അറസ്റ്റിലായി എണ്&zwjപത്തിഒന്&zwjപതാമത്തെ ദിവസമാണ് മൂവായിരത്തോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
3. ഇരുപത് കിലോ കഞ്ചാവ് പിടികൂടി
ഇരുപത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അനൂപ് (30), ബിബിൻ തോമസ് (36) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അനൂപ് വാടകയ്ക്ക് താമസിക്കുന്ന ഏനാനല്ലൂർ പുളിന്താനത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
4. ബോട്ട് അപകടം കൊലപാതകമെന്ന് തെളിഞ്ഞു
മത്സ്യത്തൊഴിലാളി ബോട്ടിൽ നിന്ന് തടാകത്തിൽവീണ്  മരിച്ചു എന്നായിരുന്നു പുറത്ത് വന്ന വിവരം. തുടർന്ന് മുനമ്പം പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ രാം പ്രസാദ് ദാസ് (54), പാനു ദാസ് (41) എന്നീ പ്രതികളായ  പോലീസ് അറസ്റ്റ് ചെയ്തു.
5. രണ്ട് കോടിയുടെ ഹവാല പിടികൂടി
രണ്ട് കോടിയുടെ ഹവാല പണവുമായി രണ്ട് പേർ പിടിയിലായി. അമൽ മോഹൻ (29), അഖിൽ .കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്&zwnjപെഷ്യൽ ആക്ഷൻ ഫോഴ്&zwnjസും പെരുമ്പാവൂർ പോലീസും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
6. അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
എറണാകുളം റൂറൽ ജില്ലാ പോലീസ് മുപ്പത്തടത്ത് അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനവും അതിഥി തൊഴിലാളി ഹെൽപ്പ് ലൈൻ നമ്പർ പ്രകാശനവും മന്ത്രി പി.രാജീവ് നിർവഹിച്ചു. തദവസരത്തിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് മെമന്റോ നൽകുകയും വിദ്യാർഥികൾക്ക് ബാഗ് വിതരണം ചെയ്യുകയും ചെയ്തു.
7. ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയ എറണാകുളം റൂറൽ പോലീസിന് ഇത് നിർണായക നേട്ടമായി. ജൂലൈ 28 നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ബീഹാർ സ്വദേശിയായ അസ്ഫാഖ് ആലം പെൺകുട്ടിയെ മാർക്കറ്റിൽ കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ദാരുണമായ മരണത്തിൽ കലാശിക്കുകയും ചെയ്തു. ശക്തമായ അന്വേഷണത്തിനൊടുവിൽ രാത്രി തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ 33 ദിവസത്തിനകം 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 43 സാക്ഷികളെ വിസ്തരിച്ച അവർ 95 ലധികം രേഖകളും 10 ഭൗതിക തെളിവുകളും നിർണായക രേഖകളും ഉൾപ്പെടുത്തി.
8. മൂവാറ്റുപുഴ ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്തു.  ഒഡീഷയിലെ ഗുഢയില സ്വദേശയാണ് പ്രതിയായ ഗോപാൽ മാലിക്ക്. കൃത്യം നടത്തിയ ശേഷം പുലർച്ചെ തന്നെ ഒഡീഷയിലേക്ക് ട്രയിൻ മാർഗം കടക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പിഎസ്ന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എം ബൈജു എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് ടീം രൂപീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
9. ഓപ്പറേഷൻ ക്ലീൻ- പറവൂരിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി
കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി വടക്കൻ പറവൂർ പി.എസിൽ  മൂന്ന് പേർ പോലീസ് പിടിയിലായി. നിതിൻ വിശ്വം (25), നിതിൻ കെ.വേണു (28), അമിത്കുമാർ (29) എന്നിവരെ ഡോ.വൈഭവ് സക്&zwnjസേന ഐപിഎസ് ജില്ലാ പൊലീസ് മേധാവി എറണാകുളം റൂറലിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇവരിൽ നിന്ന് 1.81 കിലോഗ്രാം എംഡിഎംഎ കണ്ടെടുത്തു. പറവൂർ തട്ടാപ്പിള്ളിയിൽ പ്രതികൾ വാടകയ്&zwnjക്കെടുത്ത വീട്ടിൽനിന്നും വീട്ടുവളപ്പിൽ പാർക്ക് ചെയ്&zwnjതിരുന്ന വാഹനത്തിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.