പൊതുജനങ്ങൾക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ട്. ക്രമസമാധാന പരിപാലനത്തിനും ജനങ്ങളുടെ സ്വതന്ത്ര ജീവിതത്തിനും തടസ്സം നിൽക്കുന്ന കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
   ഗുണ്ടകളെയും മയക്കുമരുന്ന് മാഫിയകളെയും മറ്റ് സാമൂഹിക വിരുദ്ധരെയും തുറുങ്കിലടക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായി നിരവധി ഗുണ്ടകൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുത്തു. ശിക്ഷിക്കപ്പെട്ട് വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നവർക്കെതിരെ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
   ക്രിമിനലുകളുടെ കേസുകളുടെ വിവരങ്ങൾ നിരന്തരം ശേഖരിച്ചും അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുമാണ് കാപ്പ ചുമത്തുന്നത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം ഇതുവരെ 45 കുറ്റവാളികളെ ജയിലിലടച്ചിട്ടുണ്ട്. 31 പേരെ നാടുകടത്തി. നിരവധി കുറ്റവാളികളും നിരീക്ഷണത്തിലാണ്.
   ഗുണ്ടാ പ്രവർത്തനങ്ങളെ അടിച്ചമർത്തുന്നതിലേക്ക് പദ്ധതി നയിച്ചു.
   സ്ഥിരം കുറ്റവാളികളുടെ എണ്ണം കുറഞ്ഞു.
   കുറ്റകൃത്യങ്ങളുടെ നിരക്കും കുറഞ്ഞു.
   പോലീസ് നിരീക്ഷണത്തിലാണെന്ന് തിരിച്ചറിവ് അക്രമിനലുകൾക്കുണ്ടായി.