വർത്തമാന കാലത്ത് മാനവികതയുടെ അടയാളപ്പെടുപ്പെടുത്തലാണ് സൈബർ യുഗം. മനുഷ്യരാശിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വിധം നിത്യജീവിതവുമായി സൈബർ ലോകം ചേർന്നു നിൽക്കുന്നു. അതിനാൽ സൈബർ സുരക്ഷ അവബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം റൂറൽ ജില്ലയിലെ സ്കൂളുകളില്&zwj നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് സൈബർ സുരക്ഷാ ക്ലബ്ബ്.
വിജ്ഞാനവും വിനോദവും കൈമാറുന്ന തോടൊപ്പം നിരവധി അപകടങ്ങളും നിറഞ്ഞതാണ് ഇവിടം. ദിവസവും പുതിയ പുതിയ രീതികളില്&zwj നിരവധിപേരാണ് സൈബർ തട്ടിപ്പിനിരയാകുന്നത്. അതിനാൽ തന്നെ അവയെ പ്രതിരോധിക്കാനും, തിരിച്ചറിയാനും ശേഷിയുള്ള സമൂഹമായി മാറേണ്ടതുണ്ടത് കാലഘട്ടത്തിന്&zwjറെ ആവശ്യമാണ്. അതിന് സ്കൂൾ തലം മുതൽ സൈബർ സുരക്ഷയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് സൈബർ സുരക്ഷാ ക്ലബ്ബ്.
കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടാണ് നിരവധി സൈബർ ചതി കുഴികൾ ഒരുങ്ങുന്നത്. ഇത്തരത്തില്&zwj ചതിക്കുഴികളെ മറികടക്കുന്നതിനുള്ള അറിവും, സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ഇതിലൂടെ കുട്ടികളിലേക്ക് കൈമാറുന്നു. ആസക്തി ഉണ്ടാക്കുന്ന ഗെയിമുകൾ, ഡേറ്റിം ആപ്പുകൾ, സോഷൽ മീഡിയയുടെ അമിത ഉപയോഗം എന്നിവയെ സംബന്ധിച്ചും മുന്നറിയിപ്പ് നൽകുന്നു.
 ജില്ലാ പോലീസ്  മേധാവി കെ. കാർത്തിക്കിന്&zwjറെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ സൈബർ സുരക്ഷാ ക്ലബ്ബുകൾ പ്രവർത്തനം നടത്തിവരുന്നു. പ്രാരംഭ ഘട്ടത്തിൽ പത്തോളം സ്കൂളുകളിൽ ഇതിന്&zwjറെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകൻ, ഐ.റ്റി അധ്യാപകൻ, പ്രദേശത്തെ പോലീസ് സ്&zwnjറ്റേഷൻ എസ്.എച്ച്.ഒ എന്നിവർ ഭാരവാഹികളായും  മുഴുവൻ വിദ്യാർത്ഥികളും അംഗങ്ങളായുമാണ് കബ്ബ് രൂപികരിച്ചിരിക്കുന്നത്.
സൈബർ സുരക്ഷയെപ്പറ്റിയും, സൈബർ  നിയമങ്ങളെപ്പറ്റിയും കുട്ടികളിൽ അവബോധം ഉണ്ടാക്കുക.
സൈബർ ബുള്ളിയിങ് / കബളിപ്പിക്കൽ എന്നിവയില്&zwj ഇരയായാൽ എങ്ങനെ പ്രതികരിക്കണം എന്നതിൽ അറിവ് നൽകുക.
അഡിക്ഷൻ ഉണ്ടാക്കുന്ന ഗെയിമുകൾ ഡേറ്റിംഗ്, ആപ്പുകൾ പോലുള്ളവയിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ സംബന്ധിച്ച് പ്രത്യേകം അറിവ് കുട്ടികളിൽ എത്തിക്കുക.
കുട്ടികളെ ദുരുപയോഗം ചെയ്യ്തുകൊണ്ടുള്ള അശ്ലീല ചിത്രീകരണത്തെ പറ്റി അറിവുള്ളവരാക്കുക.
1.  ഗവ. ബോയ്സ് എച്ച്എസ്എസ് ആലുവ
2.  ജിഎച്ച്എസ് മുപ്പത്തടം
3.  ഗവ. ഗേൾസ് എച്ച്എസ്എസ് പെരുമ്പാവൂർ
4.  ജിഎച്ച്എസ്എസ് സൗത്ത് വാഴക്കുളം
5.  NDPHS മൂവാറ്റുപുഴ
6.  സെന്റ് ലിറ്റിൽ തെരേസാസ് എച്ച്എസ് വാഴക്കുളം
7.  ജിഎച്ച്എസ്എസ് കടയിരിപ്പ്
8.  എച്ച്എസ് രാമമംഗലം
9.  ഗവ. എച്ച്എസ് കൈതാരം
10. SDPYKPMHS എടവനക്കാട്