കേരള പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി നിന്നുകൊണ്ട് ജനങ്ങൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പോലീസ് സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൗരന്റെ അവകാശങ്ങൾ മാനിച്ച് അന്തസ് ഉയർത്തിപ്പിടിച്ച് കൊണ്ട് ക്രമസമാധാനപാലനത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഞങ്ങൾ നിരന്തരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും.

വ്യക്തികളുടേയും കുടുംബങ്ങളുടേയും സമൂഹങ്ങളുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ശരിയായി സന്തുലിതമാക്കി സമൂഹത്തെ സുരക്ഷിതമാക്കാൻ സഹായിക്കുക എന്നതാണ് പോലീസിന്റെ കടമ. പോലീസിന്റെ പ്രധാന ലക്ഷ്യങ്ങൾ

1.  സുരക്ഷ ഉറപ്പാക്കുകയും ക്രമക്കേടുകൾ കുറയ്ക്കുകയും ചെയ്യുക,
2.  കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭയവും കുറയ്ക്കുക
3.  നിയമവാഴ്ചയിൽ പൊതുജനവിശ്വാസം സുരക്ഷിതമായി നിലനിർത്തുകയും നീതിയുടെ വിതരണത്തിന് സംഭാവന ചെയ്യുകയും ചെയ്യുക.

മേൽപ്പറഞ്ഞ വശങ്ങൾ കണക്കിലെടുത്ത്, എറണാകുളം റൂറൽ ജില്ലാ പോലീസ് അവരുടെ ദൈനംദിന ജീവിതത്തിൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും കുറ്റകൃത്യങ്ങൾ തടയുകയും അവർക്ക് മതിയായ സുരക്ഷ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ പ്രവർത്തനം അതിന്റെ എല്ലാ വശങ്ങളിലും പൊതുജനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

Last updated on Monday 9th of May 2022 PM