Good Works Done
1. വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി.
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി.  വാഴക്കുളം  മഞ്ഞള്ളൂർ ചേക്കോട്ടിൽ വീട്ടിൽ അഖിൽ സന്തോഷ് (24) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക്  നാട്  കടത്തിയത്.  ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്&zwjറെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
2. പോലീസിന്റെ പ്രൊജക്ട് ഹോപ്പ് പദ്ധതിയിൽ എറണാകുളം റൂറൽ ജില്ലയിൽ പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 64 വിദ്യാർത്ഥികൾ.
പോലീസിന്റെ പ്രൊജക്ട് ഹോപ്പ് പദ്ധതിയിൽ എറണാകുളം റൂറൽ ജില്ലയിൽ പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 64 വിദ്യാർത്ഥികൾ. പ്രതികൂല ജീവിത സാഹചര്യങ്ങളാൽ എസ് എസ് എൽ സി /പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവിട്ടു പോകുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന കേരള പോലീസിന്റെ പദ്ധതിയാണ് പ്രോജക്ട് ഹോപ്പ്.